വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ആയശേഷം ബരാക്ക് ഒബാമ ഇതാദ്യമായി ഒരു മുസ്ലീം പള്ളി സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഈ വരുന്ന ബുധനാഴ്ച ബാള്‍ട്ടിമൂറിലെ മോസ്‌കില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് മതപരമായ സ്വാതന്ത്ര്യവും സഹിഷ്ണുതയും വളര്‍ത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ബാള്‍ട്ടിമൂറിന് പടിഞ്ഞാറുള്ള കാറ്റണ്‍സ്‌വില്ലേയിലാണ് മോസ്‌ക് സ്ഥിതി ചെയ്യുന്നത്. നമ്മള്‍ മുറുകെപ്പിടിക്കുന്ന മൂല്യങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നതിന്റെ ആവശ്യകത എന്ന വിഷയത്തില്‍ അദ്ദേഹം മതപ്രതിനിധികളുമായി ചര്‍ച്ച നടത്തും.
1969-ലാണ് ബാള്‍ട്ടിമൂറില്‍ ഏതാനും കുടുംബങ്ങളുമായി ഇസ്ലാമിക് സൊസൈറ്റി സ്ഥാപിതമായത്.
Post Your Comments