Kerala

എസ്.എഫ്.ഐയെ നിരോധിക്കണം – അഡ്വ.പി.ജര്‍മ്മിയാസ്

കൊല്ലം : ടി.പി ശ്രീനിവാസനെ എസ്എഫ്‌ഐ നേതാവ് കരണത്തടിച്ച് വീഴ്ത്തിയ സംഭവം മാപ്പര്‍ഹിക്കാത്ത ഗുരുനിന്ദയാണെന്നും എസ്എഫ്‌ഐയെ നിരോധിക്കണമെന്നും ഡിസിസി വൈസ്.പ്രസിഡന്റ് അഡ്വ.പി ജര്‍മ്മിയാസ്.

രക്തസാക്ഷിദിനാചരണത്തിന് മഹാത്മാഗാന്ധി സാംസ്‌കാരിക സമിതി സംഘടിപ്പിച്ച വര്‍ത്തമാന ഭാരതത്തില്‍ ഗാന്ധിസത്തിന്റെ പ്രസക്തി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എഫ്‌ഐയെ തിരുത്താന്‍ സിപിഎമ്മിന് പോലും കഴിയില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞതും എസ്എഫ്‌ഐ ആക്രമത്തെ ഒടുവില്‍ പിണറായി വിജന്‍ തള്ളിപ്പറയേണ്ടി വന്നതും എസ്എഫ്‌ഐയുടെ ക്രൂരതകള്‍ അസഹനീയമായതു കൊണ്ടാണെന്ന് ജര്‍മ്മിയാസ് ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button