ദോഹ: കൂട്ടപ്പിരിച്ചുവിടലിനെത്തുടര്‍ന്ന് ആന്ധ്രാ സ്വദേശിയായ യുവാവ് ഖത്തറില്‍ ആത്മഹത്യ ചെയ്തു. ദോഹയില്‍ ഒരു പെട്രോളിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ആന്ധ്ര ഗുണ്ടൂര്‍ സ്വദേശിയായ ഭാനുപ്രകാശാണ് ജീവനൊടുക്കിയത്.
അല്‍കോറിലെ താമസസ്ഥലത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച ഭാനുപ്രകാശിന് കമ്പനി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഖത്തറില്‍ മറ്റെന്തെങ്കിലും ജോലി തേടാമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാല്‍ കൂനിന്‍മേല്‍ കുരുവെന്ന പോലെ രാജ്യം വിട്ടുപോകാനുള്ള അന്ത്യശാസനവും തൊഴില്‍ മന്ത്രാലയം നല്‍കി. ഇതോടെയാണ് ആത്മഹത്യ ചെയ്യാന്‍ ഭാനുപ്രകാശ് തീരുമാനിച്ചത്.
ഖത്തറില്‍ പിതാവ് നാഗരാജു, മാതാവ് മീനാക്ഷി, ഭാര്യ സവിത എന്നിവര്‍ക്കൊപ്പമായിരുന്നു ഭാനുപ്രകാശ് കഴിഞ്ഞിരുന്നത്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Post Your Comments