പത്താന്‍കോട് : പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. ഭീകരാക്രമണമുണ്ടായ പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിന് സമീപമുള്ള ഗ്രാമത്തില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
എകെ 47 തോക്കിന്റെ 29 വെടിയുണ്ടകളും റിവോള്‍വറില്‍ വെടിയുണ്ട നിറയ്ക്കുന്ന മൂന്നു മാഗസിനുകളുമാണ് കണ്ടെത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജനുവരി രണ്ടിന് പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴു സൈനികരാണു കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളാണെന്ന് വ്യക്തമായിരുന്നു.
Post Your Comments