Kerala

ദേശീയത വളര്‍ത്തുന്ന തരത്തിലുള്ള പാഠ്യപദ്ധതി നടപ്പാക്കണം : എബിവിപി

കൊച്ചി : കോളേജുകളിലും സര്‍വകലാശാലകളിലും ദേശീയത വളര്‍ത്തുന്ന തരത്തിലുള്ള പാഠ്യപദ്ധതി നടപ്പാക്കണമെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിന്ദ്ര. എബിവിപി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചില പ്രസ്ഥാനങ്ങളുടെയും കുടുംബങ്ങളുടെയും ചരിത്രം മാത്രമാണ് ഇപ്പോള്‍ കലാലയങ്ങളില്‍ പഠിപ്പിക്കുന്നതെന്നും അതിനു മാറ്റം വരണമെന്നും വിനയ് ബിന്ദ്ര അഭിപ്രായപ്പെട്ടു. ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി സംഘര്‍ഷം ദലിതരും ദലിതരല്ലാത്തവരും തമ്മിലുള്ളതല്ലെന്നും യാക്കൂബ് മേമനെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ളതാണ്. ഭാരതത്തിലെ കലാലയങ്ങളിലെ വിദ്യാര്‍ഥികളെ ആദ്യം വിദ്യാര്‍ഥികളായി അംഗീകരിക്കുകയാണ് വേണ്ടത്. അതിനു പകരം അവരുടെ മതം ഏതെന്ന് അന്വേഷിക്കുന്നത് ഉചിതമായ നടപടിയല്ലെന്നും വിനയ് ബിന്ദ്ര വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button