ബറേലി: യുപി ബറേലിക്കടുത്ത് നവാബ്ഗഞ്ചില്‍ പത്തുവയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന നിലയില്‍ കണ്ടെത്തി. വസ്ത്രങ്ങള്‍ പിച്ചിച്ചീന്തപ്പെട്ട് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചുള്ളിക്കമ്പുകള്‍ തറച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദിവസക്കൂലിക്കാരനായ ഒരു പ്രദേശവാസിയുടെ മകളായ നാലാംതരം വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സമീപത്തെ ഒരു കരിമ്പുപാടത്ത് ജോലി ചെയ്യുന്ന അമ്മയെ വിളിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. വൈകിട്ട് നാല് മണിയോടെ ഗ്രാമവാസികളാണ് മൃതദേഹം കണ്ടെത്തുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തത്. പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അശുതോഷ് കുമാര്‍, റൂറല്‍ എസ്.പി ബ്രിജേഷ് ശ്രീവാസ്തവ എന്നിവര്‍ സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയയ്ക്കുകയും ചെയ്തു.
രണ്ട് പേരില്‍ കൂടുതല്‍ പേര്‍ കൃത്യത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments