സാധാരണ കൊതുകുകളും സിക വൈറസ് പടര്‍ത്തിയേക്കാമെന്ന് ഗവേഷകര്‍. ഈഡിസ് ഈജിപ്തി വിഭാഗത്തിലെ കൊതുകുകള്‍ മാത്രമേ സിക വൈറസ് പടര്‍ത്തുകയുള്ളൂ എന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഓസ്വാല്‍ഡോ ക്രൂസ് ഫൗണ്ടേഷനിലെ ഗവേഷകരുടെ കണ്ടുപിടുത്ത പ്രകാരം ക്യൂലക്‌സ് വിഭാഗത്തിലെ സാധാരണ കൊതുകുകളും സിക വൈറസ് പടര്‍ത്തുന്നുണ്ടെന്ന കണ്ടെത്തലിലാണ്.
ബ്രസീലിലെ പെര്‍നാമ്പുകോയിലെ സിക വൈറസിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നുള്ള ഗവേഷണത്തിലാണ് കണ്ടെത്തല്‍. രാജ്യത്തെ ഉഷ്ണമേഖല പ്രദേശങ്ങളിലെ ഈര്‍പ്പമുള്ള മേഖലകളിലും ചേരി പ്രദേശങ്ങളിലും നദീതീരങ്ങളിലും വൈറസ് അതിവേഗം പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മലിനജലവും പൊതുശുചിത്വത്തിലെ കുറവും പെര്‍നാമ്പുകോയില്‍ വൈറസ് പടരുന്നതിന് കാരണമായി.
ബ്രസീലില്‍ സിക വൈറസ് ബാധയോടെ ജനിച്ച കുട്ടികളില്‍ മൂന്നിലൊന്നും പെര്‍നാമ്പുകോയിലാണ്. ബ്രസീലില്‍ ഇതുവരെ 400 ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സിക വൈറസ് അപകടകരാം വിധം പടരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. നവജാത ശിശുക്കളില്‍ മസ്തിഷ്‌ക്ക വൈകല്യമുണ്ടാക്കുന്ന വൈറസ് 40 ലക്ഷം പേരിലേക്ക് പടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments