ചെന്നൈ: ഇന്ത്യന്‍ ദേശീയ പതാക കത്തിക്കുന്ന ഫോട്ടോ ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലും പോസ്റ്റ് ചെയ്ത ദിലീപന്‍ മഹേന്ദ്രന്‍ എന്ന തമിഴ് യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. ചെന്നൈയില്‍ ഒരു കോളേജില്‍ പഠിക്കുന്ന ദിലീപ് ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നത് ആദ്യമല്ല.
താനുള്‍പ്പെട്ട ഒരു സംഘടന പൊതു നിരത്തില്‍ ഉറങ്ങുന്നവര്‍ക്ക് കമ്പിളി പുതപ്പു കൊടുക്കുമ്പോള്‍ അവിടെ ഒരു യാചകന്റെ അടുത്ത് പതാക വെച്ച് ചെരുപ്പ് അതിന്റെ മുകളില്‍ വെച്ചിട്ടുമുണ്ട്. യുവാവിനെതിരെ തമിഴ്‌നാട്ടില്‍ തന്നെ പ്രതിഷേധം വ്യാപകമാണ്. ചിലര്‍ തങ്ങളുടെ രോഷം വീഡിയോ ആയി പോസ്റ്റ് ചെയ്തിട്ടുമുണ്ട്. യുവാവിനെതിരെ തമിഴ്‌നാട് പോലീസിലും NIA യിലും പരാതി ഉള്ളതായും അറിയുന്നു.
Post Your Comments