സുജാത ഭാസ്കര്‍
ടി.പി. ശ്രീനിവാസൻ വിദേശവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ വേരുറപ്പിക്കാൻ സഹായിക്കുന്നു എന്ന് പിണറായി വിജയനും ഡോക്ടർ തോമസ് ഐസക്കും പരാതിപറയുമ്പോൾ, പക്ഷെ പറയാതെ വയ്യ, ഈ നേതാക്കന്മാരുടെ മക്കൾ വിദേശ യൂണിവേഴ്സിറ്റികളിൽ പഠിക്കുമ്പോൾ അണികൾക്കും കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്കും അത് അപ്രാപ്യമാകണമെന്നാണോ ഇതിൽ നിന്നു മനസ്സിലാക്കേണ്ടത്?കോവളത്ത് നടക്കുന്ന ഈ ജെമ്മിന്റെ കീ ഹൈലൈറ്റുകള്‍ ഇതൊക്കെയാണ്, ഉന്നത വിദ്യാഭ്യാസരംഗം അന്താരാഷ്ട്ര നിലവാരത്തില്‍ ആക്കാന്‍ പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ സംരംഭങ്ങള്‍ ഉണ്ടാവുക.വ്യവസായത്തിനു സ്പെഷ്യല്‍ എകണോമിക് സോണുകള്‍ പോലെ വിദ്യാഭ്യാസത്തിനു അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സോണുകള്‍ ഉണ്ടാക്കുക. എന്ന് പറഞ്ഞാല്‍ ഒരു അകാദമിക് സിറ്റി ഉണ്ടാക്കുക.രാജ്യാന്തര തലത്തിലെ മികച്ച സര്‍വകലാശാലകള്‍ക്ക് ഈ സോണുകളില്‍ പ്രവര്‍ത്തിച്ചു രാജ്യത്തെ സര്‍വകലാശാലകളുമായി ഉഭയ ബന്ധം സ്ഥാപിക്കുവാന്‍ അവസരം ഒരുക്കുക.രാജ്യത്തെ നിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബുകളായി ഈ സോണുകളെ മാറ്റുക.
ഇതൊക്കെ തന്നെയും ഉറപ്പായ കാര്യങ്ങൾ അല്ല താനും കാരണം ഇതൊരു സാധ്യതയും നടപ്പിലാകണമോ വേണ്ടയോ എന്ന് നടക്കുന്ന ചർച്ചയും മാത്രമാണ്.ഇതിൽ പങ്കെടുക്കുന്നവർ,ഇന്ത്യയിലെയും വിദേശത്തെയും യൂണിവേഴ്സിറ്റികളിലെ വൈസ് ചാൻസലർമാരും അകാദമിക് വിദഗ്ദ്ധരും ഈ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയരുന്നതില്‍ എന്തുകൊണ്ടാണ് ഇടതു പാർട്ടികൾ എതിർക്കുന്നത്? ഒരു വിദ്യാഭ്യാസ സോണ്‍ വരുന്നതിനെ എതിര്‍ക്കേണ്ട കാര്യമെന്താണ്? വിദേശ സര്‍വകലാശാലകള്‍ ഇവിടെ സെന്റര്‍ തുടങ്ങിയാല്‍ ഇവിടുത്തെ വിദ്യാഭ്യാസം നശിച്ചു പോകും എന്ന് പറയുന്നതിന്റെലോജിക് എന്താണ്? ഇവിടുത്തെ വിദ്യാഭ്യാസം എത്രത്തോളം മോശമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. വിദ്യാഭ്യാസ ചെലവ് കൂടും എന്നതാണോ പോയിന്‍റ്? അതാണെങ്കിലുംവിദ്യാഭ്യാസ ലോൺ എടുത്തു പഠിക്കുന്ന ഒരു വിദ്യാർഥി തന്റെ ലോൺ അടച്ചു കഴിഞ്ഞാലും പലിശയിനത്തിൽ സര്ക്കാരിലേക്ക് അടയ്ക്കേണ്ടി വരുന്നത് മുതലിന്റെ ഇരട്ടി ആണ്. സർക്കാർ അങ്ങനെ പോള് വിദ്യാർഥികളെ സഹായിക്കുന്നില്ല. നല്ല വിദ്യാഭ്യാസത്തിനു വേണ്ടി മലയാളികൾ ഇന്ന് സംസ്ഥാനം വിട്ടു പോകുകയും അവിടെയുള്ള പല പ്രശ്നങ്ങളിൽ ഇടപെടേണ്ടി വരികയും ചിലരെങ്കിലും വഴിതെറ്റുകയും ചെയ്യാറുണ്ട്. ഇവിടെ ഈ അകദമിക് സിറ്റി വന്നാല്‍ ഈ സാഹചര്യം അതിനേക്കാള്‍ മോശമാവുമോ?
കോവളത്ത് നടക്കുന്നത് അതീവ രഹസ്യമായി നടക്കുന്ന ഒരു കച്ചവടമല്ല ഇത്.. സംസ്ഥാനത്തെ വിദ്യാഭ്യാസത്തെ കുത്തകകള്‍ക്ക് വില്‍ക്കാനും നശിപ്പിക്കാനും ഒന്നും ഇന്നത്തെ ഗവണ്മെന്റിനു അവകാശമില്ല എന്ന് പ്രതിപക്ഷം പറയുന്നത് മനസിലാക്കാം പക്ഷെ അതേപോലെ തന്നെ ആരൊക്കെ ഇവിടെ വരണം, ഇവിടുത്തെ മലയാളി എന്തൊക്കെ എവിടെ എങ്ങനെ പഠിക്കണം എന്നൊക്കെ നിശ്ചയിക്കാന്‍ ഉള്ള അധികാരവും ആരും മറ്റു പാർട്ടികൾക്ക് തന്നിട്ടില്ല. കമ്പ്യൂട്ടറിനെയും ട്രാക്ടരിനെയും എതിര്ത്ത പാരമ്പര്യം പിന്നീട് ഇതിനെയെല്ലാം നെഞ്ചോട് ചേർക്കുന്ന കാഴ്ചയാണ് കണ്ടത്.എണ്ണവില യുടെ പ്രതിസന്ധി മൂലം ഗൾഫ് മേഘലയും മലയാളിക്കിനി പ്രതീക്ഷ നൽകുന്നില്ല. ഇന്നലെ അടികൊണ്ട ടി.പിശ്രീനിവാസന്‍ അദ്ദേഹത്തിന്റെ ചര്‍ച്ചകളിലും ലേഖനങ്ങളിലും ആവര്‍ത്തിച്ചു പറയുന്ന ഒരു കാര്യമാണ് ചൈന നമുക്ക് ഉയര്‍ത്തുന്ന ഭീഷണി. ചൈനയുടെ ഇന്നത്തെ സ്ഥിതി വളരെ നല്ലതാണ്.
പൊതുവേ പരിതാപകരമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം. അതുകൊണ്ട് തന്നെയാണ് മറ്റുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട് ഇന്നും മലയാളി വിദ്യാർഥികൾക്കുള്ളത് സർക്കാർ കൊണ്ടുവരുന്ന പ്രോജെക്ടുക്കളെ എന്താണെന്ന് പോലും നോക്കാതെ കണ്ണടച്ചെതിർക്കുന്നതല്ല യഥാർത്ഥ രാഷ്ട്രീയം. അതൊക്കെ മനസ്സിലാക്കാൻ ഇന്നത്തെ ജനതയ്ക്ക് കഴിയുന്നുണ്ട്. തോമസ് ഐസക്കിനെ പോലെയുള്ള വിവരമുള്ള നേതാക്കളിൽ നിന്നു പ്രതീക്ഷിക്കാൻ പാടില്ലാത്ത വാര്‍ത്തകളാണ് ഇന്നലെ അദ്ദേഹം തന്റെ ഫെയ്സ് ബുക്കിൽ കുറിച്ചത്.
Post Your Comments