Kerala

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാര്‍ (58) അന്തരിച്ചു. പെട്ടന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണ കാരണം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പൊതു ദര്‍ശനത്തിന് വെക്കും. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു. മൃതദേഹം ഏഷ്യാനെറ്റ് ആസ്ഥാനത്തും പ്രസ്‌ക്ലബിലും പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വൈകിട്ട് 5 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. വേരുകള്‍ എന്ന ടെലിവിഷന്‍ പരമ്പരയും ഒരു സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button