ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദിവ്യനാഷ് കക്രോറ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. സ്‌കൂളിലെ വാട്ടര്‍ ടാങ്കിലാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ ജഡ്ജി അന്വേഷിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. 12.20ന് ഏഴാം പീരിഡിന് ശേഷം ബാലനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടാങ്കില്‍ വീണ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം കുട്ടിയുടെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് പിതാവ് രംഗത്തു വന്നു. ബാലന്റെ മരണത്തിന് പിന്നില്‍ സ്‌കൂള്‍ അധികാരികളില്‍ ചിലര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments