Kerala

സോളാര്‍ കേസ്: പ്രതികരണവുമായി ശാലു മേനോന്‍

കോട്ടയം;  സോളാര്‍കേസില്‍ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി ബന്ധമുള്ളത് തനിക്കല്ല സോളാര്‍ കേസില്‍ പ്രതിയായ മറ്റൊരു സ്ത്രീയ്ക്കാണെന്ന സരിത എസ് നായരുടെ പരാമര്‍ശത്തോട് പ്രതികരണവുമായി ശാലുമേനോന്‍. ഇക്കാര്യത്തില്‍ തനിക്ക് അഭിപ്രായമൊന്നുമില്ലെന്നും പറയുന്നവര്‍ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമെന്നും ശാലു വ്യക്തമാക്കി.

ഡാന്‍സുമായി നല്ലരീതിയില്‍ മുന്നോട്ട് പോവുകയാണ് താന്‍ ഇപ്പോഴെന്നും ശാലുമേനോന്‍ വ്യക്തമാക്കി.

സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കവെയാണ് ചാണ്ടി ഉമ്മനുമായി ബന്ധമുള്ളത് തനിക്ക് ബന്ധമില്ലെന്നും സോളാര്‍ കേസില്‍ പ്രതിയായ മറ്റൊരു സ്ത്രീയ്ക്കാണ് ചാണ്ടി ഉമ്മനുമായി ബന്ധമെന്നും സരിത എസ് നായര്‍ വെളിപ്പെടുത്തിയിരുന്നു. ഇവര്‍ ഒരുമിച്ചുള്ള ചില ദൃശ്യങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്കല്‍ ഉണ്ടെന്നും, തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും സരിത ആരോപിച്ചിരുന്നു.

shortlink

Post Your Comments


Back to top button