Kerala

ആര്‍എംപി നേതാക്കള്‍ കുമ്മനവുമായി കൂടിക്കാഴ്ച നടത്തി

തൃശൂര്‍ : ആര്‍എംപി നേതാക്കള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ച നടത്തി. ആര്‍എംപി സംസ്ഥാന പ്രസിഡന്റ് വേണുവിന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരാണ് കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ച നടത്തിയത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്നു കുമ്മനം രാജശേഖനോട് ആര്‍എംപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നതായും കുമ്മനം വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യത്തിനൊപ്പമാണ് ബിജെപി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നതായും കുമ്മനം വ്യക്തമാക്കി.

സിബിഐ അന്വേഷണത്തിന് ഒന്നുകില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശയോ അല്ലെങ്കില്‍ കോടതിയുടെ ഉത്തരവോ ആവശ്യമാണ്. സിബിഐ അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ടി.പി വധക്കേസില്‍ ഗൂഢാലോചന നടന്നതായും കേസിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്കറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button