India

രാഹുല്‍ ഗാന്ധി നിരാഹാരം അവസാനിപ്പിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തി വന്നിരുന്ന നിരാഹാരം അവസാനിപ്പിച്ചു. വൈകുന്നേരത്തോടെയാണ് നിരാഹാരം അവസാനിപ്പിച്ചത്.

എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ കാഞ്ച ഇലയ്യ നല്‍കിയ നാരങ്ങാനീര് കഴിച്ചായിരുന്നു രാഹുല്‍ നിരാഹാരസമരം നിര്‍ത്തിയത്. രാവിലെ ക്യാമ്പസ്സില്‍ എത്തിയ രാഹുല്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സമര പന്തലില്‍ ഇരുന്നു. ഇത് രണ്ടാം തവണയാണ് രാഹുല്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കുന്നത്.

shortlink

Post Your Comments


Back to top button