ന്യൂഡല്‍ഹി: കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കി നാം പാഴാക്കിക്കളഞ്ഞത് 62,000 കോടി രൂപയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്കണോമിക് ടൈംസിന്റെ ബിസിനസ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയാണ് തന്റെ സര്‍ക്കാരിന് ലഭിച്ചതെന്നും ഭരണത്തില്‍ കയറി രണ്ടു വര്‍ഷത്തിനുള്ളില്‍ സമ്പത്ത് വ്യവസ്ഥയെ കരകയറ്റാന്‍ കഴിഞ്ഞുവെന്നും മോദിവ്യക്തമാക്കി. വിദേശ നിക്ഷേപക്കാര്യത്തിലും വളര്‍ച്ചയിലും നാം ഇന്ന് മറ്റുള്ളവരെക്കാള്‍ മുന്‍പിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സബ്‌സിഡികള്‍ ലഭിക്കാന്‍ പാവപ്പെട്ടവര്‍ക്കാണ് അര്‍ഹതയെന്നും . വ്യവസായികള്‍ക്ക് ലഭിക്കുമ്പോള്‍ അത് ആനുകൂല്യങ്ങളാകും. മോദി പറഞ്ഞു. പഴഞ്ചന്‍ അനാവശ്യ നിയമങ്ങളാണ് ജനങ്ങള്‍ക്കും ബിസിനസിനും തടസമുണ്ടാക്കുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.
Post Your Comments