Kerala

എസ്എഫ്‌ഐയ്‌ക്കെതിരെ പിണറായി വിജയന്‍

പാലക്കാട്: ടിപി ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചത് അതിരുകടന്ന പ്രവര്‍ത്തിയായിപ്പോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മര്‍ദനം പോലുള്ള നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ടിപി ശ്രീനിവാസന്‍ വിദേശ ഏജന്റാണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ്. അദ്ദേഹം മികച്ച അംബാസിഡര്‍ മാത്രമാണ് വിദ്യാഭ്യാസ വീക്ഷകന്‍ ആണെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button