Kerala

പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തലശേരി : കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇത് മൂന്നാം തവണയാണ് ജയരാജന്റെ ഹര്‍ജി തളളുന്നത്. ഇതോടെ ജയരാജനെ സി.ബി.ഐ ജയരാജനെ അറസ്റ്റു ചെയ്‌തേക്കും. കേസില്‍ ജയരാജനെ ഇരുപത്തിയഞ്ചാം പ്രതിയാക്കി സി.ബി.ഐ നേരത്തെ കോടതിയില്‍ ഈ മാസം 21ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കൊലപാതകത്തിനു കൂട്ടുനിന്നതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പുറമേ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) വകുപ്പുകള്‍ പ്രകാരം ആസൂത്രണം, സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button