ന്യൂഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് എത്തുന്നത്. നാസ്‌കോം, കെപിഎംജി എന്നിവ ചേര്‍ന്ന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചത്.
എന്തിനും ഏതിനും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാകുന്ന ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ സേവനങ്ങളും സമാന രീതിയില്‍ ജനങ്ങളിലെത്തിക്കാനുള്ള നീക്കത്തിലാണ് മോദി സര്‍ക്കാര്‍. ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ സാധ്യമാകുന്നതോടെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനത്തിനായി ഓഫീസുകള്‍ കയറി ഇറങ്ങേണ്ടിവരില്ല. ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എല്ലാം സ്വമേധയാ ചെയ്യാനുള്ള സാഹചര്യമുണ്ടാകും. സംരംഭം പ്രാബല്യത്തില്‍വന്നാല്‍ ഇ-ഗവണ്‍മെന്റ് പട്ടികയില്‍ ലോകത്തില്‍ ആദ്യ പത്തിലെത്താന്‍ ഇന്ത്യക്ക് സാധിക്കും. നിലവില്‍ 119-ാം സ്ഥാനത്താണ് ഇന്ത്യ.
Post Your Comments