കൊല്ലം: ഹൈക്കോടതി ജഡ്ജി പി.ഉബൈദിനെതിരെ ലോയേഴ്‌സ് യൂണിയന്‍. അദ്ദേഹത്തിന്റെ വിധികളില്‍ ദുരൂഹതയുണ്ടെന്നും ഒരേ നാവില്‍ നിന്ന് രണ്ട് നീതി പുറത്തുവരുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ഇല്ലാതാക്കുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ന്യായാധിപരും വിമര്‍ശനത്തിന് വിധേയരാണ്. എന്നാല്‍ ബാര്‍ കേസിലും സോളാര്‍ കേസിലും അന്വേഷണത്തിനുത്തരവിട്ട തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജിയുടെ ശവമഞ്ചമെടുത്ത് ആക്ഷേപിക്കുന്നത് നിയമത്തോടുള്ള വെല്ലുവിളിയാണ്. കീഴ്‌ക്കോടതി വിധികള്‍ പരിശോധിക്കുമ്പോള്‍ വിധിന്യായം പുറപ്പെടുവിച്ച ജഡ്ജിമാരെ കടന്നാക്രമിക്കുന്ന വിമര്‍ശനം മേല്‍ക്കോടതി ഒഴിവാക്കണമെന്ന സുപ്രീംകോടതി പരാമര്‍ശം ഹൈക്കോടതി ജഡ്ജി അംഗീകരിച്ചില്ല.
കേസിന്റെ പ്രാഥമിക പരിശോധനാ സമയത്ത് ഒരു ഭാഗത്തിന്റെ മാത്രം വാദം കേട്ട് ഹൈക്കോടതി ജഡ്ജി അതീവ ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയത് അനവസരത്തിലാണ്. സോളാര്‍ കമ്മീഷനേയും അഭിഭാഷകരേയും വായിനോക്കികള്‍ എന്നു വിളിച്ച മന്ത്രി ഷിബു ബേബിജോണ്‍ മാപ്പുപറയണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
Post Your Comments