ശ്രീനഗര്‍ : ജമ്മു-കാശ്മീരിലെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കുപ്വാരാ ജില്ലയില്‍ രാഷ്ട്രീയ റൈഫിള്‍സും സംസ്ഥാന പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും ഭീകരന്മാര്‍ക്കെതിരെ നടത്തിയ വെടിവയ്പ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.
രണ്ടോ മൂന്നോ ഭീകരന്മാര്‍ പ്രദേശത്ത് ഉണ്ടെന്നാണ് അറിയുന്നത്. അവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ ഏറ്റുമുട്ടലിന് ശേഷം പ്രദേശത്ത് നിന്ന് ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
Post Your Comments