ഹരിയാന: ഹരിയാനയില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം സ്വന്തമാക്കി. തെരഞ്ഞെടുപ്പ് നടന്ന 21 ജില്ലാ പരിഷദുകളില്‍ 20-ഉം ബി.ജെ.പി സ്വന്തമാക്കി.
3119 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 2183 വാര്‍ഡുകളിലും ബി.ജെ.പി വിജയിച്ചു. വിജയിച്ചവരില്‍ എഴുപത് ശതമാനം പേരും ബി.ജെപി സ്ഥാനാര്‍ത്ഥികളോ ബിജെപിയുടെ പിന്തുണയില്‍ മല്‍സരിച്ചവരോ ആണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബര്‍ല പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Post Your Comments