“രാഷ്ട്രപിതാവ് “എന്ന് ഗാന്ധിയെ ആദ്യമായി ഗാന്ധിജിയെ വിളിച്ചത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. ഇന്ത്യക്ക് യഥാർത്ഥമായി സ്വാതന്ത്ര്യം കിട്ടണമെങ്കിൽ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ് എന്നു ഗാന്ധി വിശ്വസിച്ചിരുന്നു.1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്സേയുടെ വെടിയേറ്റ് ഗാന്ധിജി മരണമടഞ്ഞു.
വാർത്തയറിഞ്ഞു ഭാരതം വിറങ്ങലിച്ചു നിന്നു..രാഷ്ട്രപിതാവിന് അർഹിക്കുന്ന യാത്രമൊഴിയാണ് ഭാരതീയർ നല്‍കിയത്. മഹാത്മാഗാന്ധിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് ഏകദേശം എട്ട് കിലോമീറ്ററോളം നീളമുണ്ടായിരുന്നു.
ഗാന്ധിജിയുടെ അധികമാരും അറിയാത്ത ചില പ്രത്യേകതകൾ ഇവയായിരുന്നു.ഗാന്ധിജി ദിവസവും 18 കിലോമീറ്റർ നടക്കുമായിരുന്നു. തന്റെ ജീവിതകാലം മുഴുവന്‍ ഗാന്ധിജി ഈ പതിവ് തുടർന്നു. അതായിത് ഈ ലോകം മുഴുവന്‍ രണ്ട് പ്രാവശ്യം സഞ്ചരിക്കാനുള്ള അത്രയും ദൂരം തന്റെ ജീവിതകാലത്തിനിടയില്‍ അദ്ദേഹം നടന്നു തീർത്തു.ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രതിമയുള്ള ജീവിച്ചിരുന്ന വ്യക്തിയും ഒരു പക്ഷേ ഗാന്ധിജി ആയിരിക്കും. ലോകത്ത് ഇത്രയും ആദരവും സ്വാധീനവും പിടിച്ച് പറ്റിയ ഇന്ത്യക്കാരനും അദ്ദേഹം തന്നെ.യുദ്ധത്തിനും ഹിംസയ്ക്കും എതിരായ അഹിംസാവാദിയായ ഗാന്ധിജി ഒരു യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ബോര് യുദ്ധത്തില്‍ ഗാന്ധിജി ബ്രിട്ടീഷ് ഇന്ത്യന്‍ ആർമിയിൽ സേവനമനുഷ്ടിച്ചിരുന്നു. ഗാന്ധിജി അഞ്ച് തവണ നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടുണ്ട്. പക്ഷേ ഒരു തവണ പോലും അദ്ദേഹത്തിന് അത് ലഭിച്ചില്ല.കുട്ടിയായിരുന്നപ്പോൾ പട്ടികളുടെ ചെവി ഒടിക്കുക എന്നതായിരുന്നു ഗാന്ധിജിയുടെ ഇഷ്ട വിനോദം. വേദനിപ്പിക്കുന്ന രീതിയിൽ ചെവി ഒടിക്കുമ്പോൾ പട്ടികൾക്കുണ്ടാകുന്ന അസ്വസ്ഥത കുട്ടി ഗാന്ധി ആസ്വദിച്ചിരുന്നു.പക്ഷെ പിൽക്കാലത്ത് ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത അഹിംസാവാദിയുമായി.ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സത്യം ലക്ഷ്യവും അഹിംസ അതിലേക്കുള്ള മാർഗവുമാണ്. അഹിംസയെന്നാൽ മറ്റൊരുവന് ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട് തെറ്റു ചെയ്തവനോട് ക്ഷമിക്കുവാനുള്ള സന്നദ്ധതയും കൂടിയാണ് എന്നതായിരുന്നു.
തന്റെ കൈവശം എപ്പോഴും ഗാന്ധിജി ഒരു സെറ്റ് വെപ്പ് പല്ല് കൊണ്ടു നടക്കുമായിരുന്നു. അത് അദ്ദേഹം തന്റെ വസ്ത്രത്തില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമായിരിക്കും ഗാന്ധി തന്റെ വെപ്പ് പല്ല് ഉപയോഗിച്ചത്.മഹാത്മാഗാന്ധിയുടെ ആത്മകഥയാണ് എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ.
“ഗാന്ധിജി ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങളുടെ പടിവാതിൽക്കൽ വന്ന് നിന്നു അവരിലൊരാളായി അവരുടെ ഭാഷയിൽ അവർക്ക് വേണ്ടി സംസാരിച്ചു. മറ്റാർക്കാണ് അത്രയും ജനങ്ങളെ സ്വന്തം ശരീരവും രക്തവുമായി കണക്കാക്കാൻ പറ്റിയത്. സത്യം സത്യത്തെ ഉണർത്തി ” ഇതാണ് രബീന്ദ്ര നാഥാ ടാഗോർ ഗാന്ധിജിയുടെ മാരണത്തെ കുറിച്ച് എഴുതിയത് .രാജ്ഘട്ടിലെ (രാജാവിന്റെ പീഠം) ലളിതമായ കറുത്ത കരിങ്കൽപ്പീഠം ആകാശത്തെ സാക്ഷിയായി അദ്ദേഹത്തിന്റെ ഓർമ്മക്കായി നിലകൊള്ളുന്നു. ഒരറ്റത്ത് ഒരു കെടാവിളക്ക് ഉണ്ട്.രാഷ്ട്ര പിതാവിന് പ്രണാമം.
Post Your Comments