പാട്യാല: പഞ്ചാബിലെ പാട്യാലയില്‍ ഡ്രൈവറെ തോക്കിന്‍മുനയില്‍ നിര്‍ത്തി ആയുധധാരികള്‍ കാര്‍ തട്ടിയെടുത്തു. ഇതേത്തുടര്‍ന്ന് പോലീസ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ധര്‍മ്മേഷ് നഗര്‍ സ്വദേശിയായ വരുണ്‍ ജെയ്‌ന്റെ കാറാണ് തട്ടിയെടുത്തത്. യുവാവ് കാറില്‍ ഗുര്‍ഗ്വാരയിലേക്ക് പോകാന്‍ തുടങ്ങുന്നതിനിടെ സ്വവസതിക്ക് സമീപത്തുവെച്ച് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. മുഖം മറച്ചെത്തിയ അക്രമിസംഘം ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം വാഹനത്തില്‍ കയറി. പ്രതിരോധിക്കാന്‍ ശ്രമിച്ച യുവാവിനെ മര്‍ദ്ദിച്ച് സിര്‍ഹിന്ദ് റോഡില്‍ തള്ളിയ ശേഷം വാഹനവുമായി കടന്നുകളയുകയായിരുന്നു.
മോഷ്ടാക്കള്‍ ഹിന്ദിയാണ് സംസാരിച്ചതെന്ന് യുവാവ് പറയുന്നു. ഉടന്‍ തന്നെ യുവാവ് പോലീസില്‍ പരാതി നല്‍കി. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും കാറിന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Post Your Comments