കൊളംബോ: ചൈനീസ് യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി. 14കാരന് അറസ്റ്റില്‍. തന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റാക്കിയ താമസിച്ച യുവതിയെയാണ് ആണ്‍കുട്ടി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഇതിനെ പ്രതിരോധിച്ച യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
ശ്രീലങ്കയിലെ ഒരു ടൂറിസ്റ്റ് കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. സംഭവ ദിവസം യുവതിയുടെ മുറിയില്‍ അനുമതിയില്ലാതെ കയറിയ ആണ്‍കുട്ടി മസാജ് ചെയ്യാനെത്തിയതാണെന്ന് പറഞ്ഞു. ഇത് നിഷേധിച്ച യുവതി പുറത്തുപോവണമെന്ന് ആണ്‍കുട്ടിയോട് പറഞ്ഞെങ്കിലും ഇത് വകവെയ്ക്കാതെ പീഡനത്തിനിരയാക്കുകയായിരുന്നു.
യുവതി നല്കിയ പരാതിയെത്തുടര്‍ന്ന് ആണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് രണ്ട് ലക്ഷം ശ്രീലങ്കന്‍ രൂപ കെട്ടിവച്ചാണ് പ്രതിയെ ജാമ്യത്തില്‍ വിട്ടത്.
Post Your Comments