ലൊസാഞ്ചല്‍സ്: ചന്ദ്രനുണ്ടായതെങ്ങനെയെന്നതിന് പുതിയ വിശദീകരണവുമായി ലോസാഞ്ചല്‍സ് സര്‍വ്വകലാശാലാ ഗവേഷകര്‍. ഭൂമിയെന്ന ഗ്രഹം രൂപംകൊണ്ട് പത്ത് കോടി വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയും ഗ്രഹമാകാന്‍ തയ്യാറെടുത്തുകൊണ്ടിരുന്ന തെയയും തമ്മിലുള്ള കൂട്ടിയിടിയാണെന്നാണ് പുതിയ കണ്ടെത്തല്‍.
450 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രനുണ്ടായത് ഭൂമി-തെയ കൂട്ടിയിടിയിലൂടെയാണെന്ന് നേരത്തെ അറിയാമായിരുന്നെങ്കിലും അത് 45 ഡിഗ്രി ചെരിവില്‍ അരിക് ചേര്‍ന്നുള്ള കൂട്ടിയിടിയായിരുന്നെന്നാണ് കരുതിയിരുന്നത്. ഭൂമിയിലും ചന്ദ്രനിലുമുള്ള പാറകളിലെ ഓക്‌സിജന് ഒരേ രാസപ്രകൃതിയാണ്. ചന്ദ്രന്റെ ഭൂരിഭാഗം പങ്കും കൂട്ടിയിടിയിലൂടെ അടര്‍ന്നുതെറിച്ച ഭൂമിയുടെ ഭാഗമാണെന്നും പുതിയ കണ്ടെത്തല്‍ പറയുന്നു.
നേര്‍ക്കുനേര്‍ കൂട്ടിയിടിയിലൂടെ മാത്രമേ ഇങ്ങനെ സംഭവിക്കൂ എന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments