തൃശ്ശൂര്‍: മുഖ്യമന്ത്രിക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കിയ പൊതുപ്രവര്ത്തകന് പി.ഡി.ജോസഫിന്റെ വീടിന് നേരെ ആക്രമണം. ബൈക്കിലെത്തിയ അക്രമികള്‍ വീടിന് നേരെ കല്ലെറിഞ്ഞു. വീടിന് മുന്നില്‍ കിടന്ന ചവിട്ടുമെത്തയ്ക്ക് തീയിട്ടു.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. കോഴ നല്‍കിയെന്ന സരിത സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്കിയ സാഹചര്യത്തില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടാണ് ജോസഫ് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരെ എഫ്.ഐ.ആര് രജസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടി ഉത്തരവിട്ടിരുന്നു.
പിന്നീട് ഈ ഉത്തരവിനെതിരെ നല്കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.
Post Your Comments