Kerala

പ്രധാനമന്ത്രിയുടെ ഓഫീസ് സഹായിച്ചു ; വൃദ്ധ ദമ്പതികള്‍ക്കായി ആധാര്‍ ടീം വീട്ടിലെത്തി

പാലക്കാട് : പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്ന് വൃദ്ധ ദമ്പതികള്‍ക്കായി ആധാര്‍ ടീം വീട്ടിലെത്തി. പാലക്കാട് സ്വദേശി രാജാ ശിവറാമിന്റെ മാതാപിതാക്കള്‍ക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് സഹായം എത്തിയത്.

പ്രായാധിക്യത്തെ തുടര്‍ന്ന് രാജയുടെ മാതാപിതാക്കള്‍ക്ക് ആധാര്‍ കാര്‍ഡ് ശരിയാക്കുന്നതിന് യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇവരുടെ ആധാര്‍ കാര്‍ഡ് ശരിയാക്കുന്നതിനായി രാജ നിരവധി പേരെ സമീപിച്ചിരുന്നു. എന്നാല്‍ ആരും സഹായത്തിനെത്തിയില്ല തുടര്‍ന്ന് രാജ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് അപേക്ഷ അയക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് അപേക്ഷ അയച്ചത്. ഞായറാഴ്ച്ച രാവിലെ ആധാര്‍ ടീം പാലക്കാട്ടെ വീട്ടിലെത്തി. കമ്പ്യൂട്ടറും കണ്ണും വിരലുകളും സ്‌കാന്‍ ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങളും ക്യാമറയുമായാണ് ഇവര്‍ എത്തിയത്. ഇതോടെ 90 വയസ്സുകഴിഞ്ഞ അച്ഛനും 83 വയസ്സുകഴിഞ്ഞ അമ്മയ്ക്കും ആധാര്‍ ലഭിക്കുന്നതിന് ആവശ്യമായ നടപടികളെല്ലാം പൂര്‍ത്തിയായി.

shortlink

Post Your Comments


Back to top button