Kerala

ട്രെയിന്‍ ടോയ്‌ലെറ്റില്‍ വെച്ച് യുവതിക്ക് നേരെ ആക്രമണം

തിരുവനന്തപുരം : ട്രെയിന്‍ ടോയ്‌ലെറ്റില്‍ വെച്ച് യുവതിക്ക് നേരെ ആക്രമണം. ബംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ ഇന്നലെ രാത്രി ഈറോഡിന് സമീപത്തു വച്ചാണ് സംഭവം. ട്രെയിനിലെ റിസര്‍വേഷന്‍ കോച്ചില്‍ സഹോദരിക്കൊപ്പം യാത്രചെയ്യുകയായിരുന്ന നഴ്‌സിനു നേരെയാണ് കൈയേറ്റമുണ്ടായത്.

തുറന്നു കിടന്ന ട്രെയിനിലെ ടോയ്‌ലറ്റില്‍ കയറിയപ്പോള്‍ അതിനുള്ളില്‍ പതുങ്ങിയിരുന്ന തമിഴ്‌നാട് സ്വദേശിയാണ് യുവതിയെ കടന്നു പിടിച്ചത്. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് മറ്റ് യാത്രക്കാരെത്തി ഇയാളെ തടഞ്ഞു വച്ചെങ്കിലും ട്രെയിനില്‍ പോലീസ് ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. ട്രെയിനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ അടുത്ത സ്റ്റേഷനില്‍ പോലീസെത്തുമെന്നായിരുന്നു അറിയിപ്പ്.

പോലീസെത്തിയെങ്കിലും പരാതി എഴുതി നല്‍കിയാലേ നടപടി യെടുക്കാന്‍ പറ്റൂവെന്നാണ് അറിയിച്ചത്. അല്ലാത്തപക്ഷം അക്രമിയെ വേണമെങ്കില്‍ തല്ലുകയോ മര്‍ദ്ദിക്കുകയോ ചെയ്തുകൊള്ളാനായിരുന്നു പോലീസിന്റെ മറുപടി. തന്നെ അപമാനിച്ചതില്‍ യുവതി അതേ ട്രെയിനില്‍ കൊച്ചുവേളിയിലെത്തിയശേഷമാണ് ഇന്ന് രാവിലെ പരാതി നല്‍കിയത്.

shortlink

Post Your Comments


Back to top button