India

അഴിമതിയുടെ യുഗത്തിന് അന്ത്യം കുറിച്ചു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അഴിമതിയുടെ യുഗത്തിന് അന്ത്യം കുറിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാറ്റങ്ങള്‍ വരുത്താന്‍ തക്ക പ്രബലമായ നിരവധി ചുവടുവെപ്പുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗര പ്രദേശങ്ങളാണ് വളര്‍ച്ചയുടെ എഞ്ചിനുകള്‍. അതിനാല്‍ വളര്‍ച്ചയ്ക്കാവശ്യമായ അവസരങ്ങള്‍ നഗരങ്ങളില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. സംരംഭത്തിനും കഠിനാധ്വാനത്തിനുമാണ് നമ്മള്‍ വിലകല്‍പ്പിക്കേണ്ടത്. അല്ലാതെ സമ്പത്തിനല്ല. ശാക്തീകരണത്തിന്റെ രാഷ്ട്രീയത്തിലാണ് താന്‍ വിശ്വസിക്കുന്നത്.ജനങ്ങളുടെ ശാക്തീകരണത്തിലാണ് താന്‍ വിശ്വസിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടത് ഈ തലമുറയില്‍പ്പെട്ടവരുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൗത്യമാണ്. പ്രകൃതി സമ്പത്തും മനുഷ്യ സമ്പത്തും ഒരുപോലെ നമുക്ക് മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button