Kerala

ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ മുഖത്തടിച്ചു വീഴ്ത്തി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ മുഖത്തടിച്ചു വീഴ്ത്തി. കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പ്രവര്‍ത്തകരിലൊരാള്‍ കവിളത്ത് അടിച്ചുവീഴ്ത്തി. പൊലീസ് നോക്കി നില്‍ക്കെയാണ് ഈ അതിക്രമം. വാഹനം തടഞ്ഞ വിദ്യാര്‍ത്ഥികള്‍ വേദിയിലേക്ക് നടന്നുപോകാന്‍ തുനിഞ്ഞ അദ്ദേഹത്തെ മര്‍ദ്ദിച്ച് തിരിച്ചയച്ചക്കുകയായിരുന്നു. വിദ്യാഭ്യാസ സംഗമം നടക്കുന്ന കോവളം ലീലാ ഹോട്ടലിന് മുന്നിലെ റോഡ് ഉപരോധിച്ച വിദ്യാര്‍ത്ഥികളെ മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

shortlink

Post Your Comments


Back to top button