India

മുംബൈയില്‍ വീണ്ടും അജ്ഞാത പാരച്യൂട്ടുകള്‍ പ്രത്യക്ഷപ്പെട്ടു

മുംബൈ: മുംബൈയില്‍ വീണ്ടും അജ്ഞാത പാരച്യൂട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ആകാശത്ത് അജ്ഞാത വസ്തുക്കള്‍ കണ്ടെത്തുന്നത്.

മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരാണ് നാല് വ്യത്യസ്ത നിറത്തിലുള്ള പാരച്യൂട്ടുകള്‍ കണ്ടെത്തിയത്. വാസെയില്‍ നിന്ന് 6000 അടി ഉയരത്തിലെത്തിയശേഷമാണ് എയര്‍ ബസ് 319-ല്‍ നിന്ന് മുംബൈ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശമെത്തിയത്. മഞ്ഞ, ചുവപ്പ്, പച്ച, നീല നിറങ്ങളിലുള്ളവയായിരുന്നു പാരച്യൂട്ടുകള്‍.

എയര്‍ ഇന്ത്യയുടെ സന്ദേശവും ചിത്രവും മുന്‍ നിര്‍ത്തി വ്യോമയാന ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ജൂഹു വിമാനത്താവളത്തിനടുത്തേക്ക് ആറ് പാരാഗ്ലൈഡര്‍മാര്‍ വരുന്നത് കണ്ടത് പരിഭ്രാന്തിക്കിടയാക്കിയിരുന്നു.

shortlink

Post Your Comments


Back to top button