രാജ്‌കോട്ട് : ഒരു വിദ്യാര്‍ത്ഥിയുടെ ജീവനെടുക്കുന്നതിലേക്കും ഒമ്പത് പേര്‍ക്ക് പരുക്ക് പറ്റുന്നതിലേക്കും നയിച്ചിരിയ്ക്കുകയാണ് പുതിയ തലമുറയുടെ സെല്‍ഫിഭ്രമം. സെല്‍ഫിയെടുക്കുന്നതിനിടെ മരിച്ചത് ധാരീയ ജോഷി എന്ന വിദ്യാര്‍ത്ഥിയാണ്. അപകടമുണ്ടായത് അഹമ്മദാബാദിലെ ജംനഗറിലുള്ള എല്‍ജി ഹരിയാ കോളജിലെ വിദ്യാര്‍ത്ഥികള്‍ വിനോദ യാത്രയ്ക്ക് പോയപ്പോഴായിരുന്നു. വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ കോളജ് മാനേജ്‌മെന്റ് വക റിട്രീറ്റ് ക്ലബ് സന്ദര്‍ശിക്കാന്‍ കയറിയപ്പോഴായിരുന്നു സംഭവം.
സെല്‍ഫി എടുക്കാനായി റിട്രീറ്റ് ക്ലബ്ബില്‍ ഉണ്ടായിരുന്ന 15 അടി നീളമുണ്ടായിരുന്ന ഇരുമ്പു ഗോവണിയില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടികള്‍ കൂട്ടത്തോടെ ഗോവണിയില്‍ കയറിയതോടെ ഗോവണി തകര്‍ന്നുവീണു. വിവിധ ആശുപത്രികളിലായി അപകടത്തില്‍പെട്ട കുട്ടികളെ പ്രവേശിപ്പിച്ചിച്ചിരിയ്ക്കുകയാണ്.
Post Your Comments