Kerala

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വിമര്‍ശനവുമായി ആര്‍.ചന്ദ്രശേഖരന്‍

കോട്ടയം : സോളാര്‍ കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ വിമര്‍ശനവുമായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്്റ്റിലൂടെയാണ് ചന്ദ്രശേഖരന്‍ രംഗത്ത് എത്തിയത്.

കരുണാകരനെ പിന്നില്‍നിന്ന് കുത്തി അധികാരത്തില്‍നിന്ന് പുറത്താക്കിയവര്‍ക്ക് കാലം തിരിച്ചടി നല്കിയെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. ചെയ്തുപോയ പാപങ്ങള്‍ക്ക് ശിക്ഷ ലഭിക്കുന്നതിന് കേരള ജനത ഉത്തരവാദികളല്ലെന്നും അദ്ദേഹം കുറിച്ചു.

ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ട്. സ്വാതന്ത്ര്യ സമര സേനാനിയും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളുമായിരുന്നു ശ്രീ. കെ. കരുണാകരന്‍. കോണ്‍ഗ്രസുകാരുടെ മനസില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ഓര്‍മയാണ് ലീഡറുടേത്. പ്രീയപ്പെട്ട ലീഡറെ പിറകില്‍ നിന്നു കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്നു പുറത്താക്കിയവര്‍ക്കു തന്നെ കാലം തിരിച്ചടി നല്കുന്നു. ചെയ്തു പോയ മഹാപാപങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയ്ക്ക് കേരളത്തിലെ ജനങ്ങള്‍ ഉത്തരവാദികള്‍ അല്ലല്ലോ. ഇനിയെന്ന്? പാര്‍ട്ടിയോ ജനങ്ങളോ തീരുമാനിക്കേണ്ടത്? എന്ന ചോദ്യങ്ങളുമായുമാണ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button