International

പാക്കിസ്ഥാനിലെ ഹൈന്ദവ ന്യൂനപക്ഷങ്ങൾക്ക് വൈവാഹിക നിയമങ്ങൾ സഹായകരമല്ലെന്ന് വെളിപ്പെടുത്തൽ

പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്കായി പ്രത്യേക വൈവാഹിക നിയമങ്ങള ഒന്നും ഇല്ലെന്നു റിപ്പോർട്ട്. രാജ്യത്തെ ഒരു മുഖ്യധാര പത്രമാണ്‌ വാർത്ത പുറത്തു കൊണ്ട് വന്നത്. ഇത്തരം ഒരു നിയമത്തിന്റെ അഭാവം സ്ത്രീകളെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്നും പത്രം ചൂണ്ടി കാട്ടുന്നു.

മിക്കപ്പോഴും ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടി ഇറങ്ങുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ സ്ത്രീകളെ ബാധിക്കുന്നത്. മാത്രമല്ല ഔദ്യോഗികമായി അംഗീകരിക്കപ്പെടാത്തത് മൂലം വിധവാ പെൻഷൻ പോലെയുള്ള ആനുകൂല്യങ്ങൾ പോലും ഇവർക്ക് ലഭിക്കാറില്ല. ഇത്തരം ന്യൂനപക്ഷങ്ങൾക്ക് വേണ്ടി തിരഞ്ഞെടുപ്പിന് മുൻപ് വാദിയ്ക്കുന്നവർ പലരും ജയിച്ചു കഴിഞ്ഞാൽ ഇവരെ തിരിഞ്ഞു പോലും നോക്കാറില്ലെന്നും പത്രം കുറ്റപ്പെടുത്തുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെ പോലും മറികടന്നാണ് ഈ നിയമ ലംഘനം ഈ ന്യൂനപക്ഷങ്ങൾക്കെതിരെ പാക്കിസ്ഥാനിൽ നടക്കുന്നത്.

shortlink

Post Your Comments


Back to top button