ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗില്‍ നിയന്ത്രണം. ഓണ്‍ലൈനില്‍ ഒരു മാസം ബുക്ക് ചെയ്യാവുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ എണ്ണം ആറായി ചുരുക്കി. ഇനി മുതല്‍ ഒരു യൂസര്‍ ഐ.ഡിയില്‍ നിന്ന് ആറ് ടിക്കറ്റുകള്‍ മാത്രമേ എടുക്കാനാകൂ.
ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ പത്ത് ശതമാനം ആളുകള്‍ എല്ലാ മാസവും 10 ടിക്കറ്റുകള്‍ എടുക്കാറുണ്ടെന്നും ഇത് കരിഞ്ചന്തയ്ക്ക് കാരണമാകുമെന്നുള്ളതിനാലാണ് പുതിയ തീരുമാനം. വ്യത്യസ്തങ്ങളായ ഐ.ഡികള്‍ ഉണ്ടാക്കി ടിക്കറ്റുകള്‍ എടുക്കാന്‍ സാധിക്കുമെന്നതിനാല്‍ കരിഞ്ചന്ത അവസാനിപ്പിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു.
ഓണ്‍ലൈന്‍ ടിക്കറ്റ് എണ്ണം പരിമിതപ്പെടുത്തുന്നതിനുള്ള നീക്കത്തെ കരിഞ്ചന്ത തടയുന്നതിനും യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനാണെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്ഥിരമായി യാത്രയ്ക്ക് ട്രെയിന്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ തീരുമാനം അസൗകര്യമുണ്ടാക്കുമെന്നാണ് പറയുന്നത്.
Post Your Comments