ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിച്ച് നടപടിയെടുക്കുമെന്ന വാക്ക് കേന്ദ്രസര്‍ക്കാര്‍ പാലിച്ചു. കൃഷി, ടെലികോം, ഐ.ടി വകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത 10 ഉന്നതോദ്യോഗസ്ഥരെ സര്‍ക്കാര്‍ വകുപ്പുമാറ്റി. കഴിവുറ്റ ഭരണാധികാരികളെ പ്രവൃത്തിപരിചയം നോക്കാതെയാണ് നിയമിച്ചിരിക്കുന്നത് ഒരു ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
അഴിമതിക്കാരും സാധാരണക്കാരന്റെ പരാതികള്‍ക്ക് വില കൊടുക്കാത്തവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഈയാഴ്ച പ്രധാനമന്ത്രി ഉയര്‍ന്ന ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 10 പേരെ വകുപ്പുമാറ്റിയത്. ടെലികോം സെക്രട്ടറിയായിരുന്ന രാകേഷ് ഗാര്‍ഗിനെ പിന്നാക്ക കാര്യ വകുപ്പ് അധ്യക്ഷനായി. ഇദ്ദേഹത്തേക്കാള്‍ രണ്ട് വര്‍ഷം ജൂനിയറായ 1982 ബാച്ചിലെ ഉത്തര്‍ പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥന്‍ ജെ.എസ്.ദീപക്കാണ് പകരം സ്ഥാനത്തെത്തുന്നത്.
അരുണ ശര്‍മ്മയ്ക്കാണ് ഐ.ടി.വകുപ്പിന്റെ ചുമതല.കൃഷി വകുപ്പിന്റെ ചുമതല ശോഭന. കെ.പട്ടനായിക്കിനും മന്ത്രാലയത്തിലെ സ്‌പെഷല്‍ സെക്രട്ടറി കര്‍ണ്ണാടക കേഡറിലെ അവിനാശ്.കെ.ശ്രീവാസ്തവയ്ക്ക് ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റേയും പട്ടികജാതി ദേശീയ കമ്മീഷന്‍ സെക്രട്ടറിയായിരുന്ന വിനോദ് അഗര്‍വാളിനെ ഭിന്നശേഷി വകുപ്പ് സെക്രട്ടറിയായും നിയമിച്ചു.
പട്ടികവര്‍ഗ വകുപ്പ് ദേശീയ കമ്മീഷന്‍ സെക്രട്ടറിയായിരുന്ന ശ്യാം.എസ്.അഗര്‍വാളിനെ ആദിവാസികാര്യ മന്ത്രാലയ സെക്രട്ടറിയായും നിയമിച്ചു. ആദിവാസികാര്യ മന്ത്രാലയ സെക്രട്ടറിയായിരുന്ന അരുണ്‍ ഝായാണ് പട്ടികജാതി ദേശീയ കമ്മീഷന്റെ പുതിയ സെക്രട്ടറി.
Post Your Comments