International

നൂറാം വയസില്‍ ഇവര്‍ ആഘോഷിച്ചത് 82ാം പ്രണയവാര്‍ഷികം

ജീവിതത്തില്‍ വളരെ ചുരുക്കം പേര്‍ക്കു മാത്രം കിട്ടുന്ന ഭാഗ്യമാണ് പ്രണയിച്ച ആളെ വിവാഹം കഴിക്കുക എന്നത്. എന്നാല്‍ അപൂര്‍വം ചിലര്‍ക്കു മാത്രമേ ആ പങ്കാളിയൊടൊപ്പം ഒരു ആയുസ് മുഴുവന്‍ പ്രണയം ആസ്വദിക്കുക എന്ന സൗഭാഗ്യം ലഭിയ്ക്കുകയുള്ളൂ. നിക്കോളാസ് മുത്തശ്ശനും റഫീല മുത്തശ്ശിയും ഇത്തരത്തില്‍ 82 വര്‍ഷമായി ഒരുമിച്ചു ജീവിക്കിയ്ക്കുകയാണ്. അവരുടെ 82ാം വിവഹാവാര്‍ഷികമാണ് ഇന്ന്. 82 വര്‍ഷങ്ങള്‍ക്കിടയില്‍ 5 തലമുറയും ഇവര്‍ കണ്ടു കഴിഞ്ഞു. രണ്ടുപേര്‍ക്കും പ്രായത്തിന്റെതായ ഓര്‍മ്മക്കുറവുകള്‍ ഉണ്ട്. ഇവരുടെ മക്കള്‍ പറയുന്നത് മക്കളുടെയും കൊച്ചുമക്കളുടെയും പേരുകള്‍ മറന്നുപേകുമെങ്കിലും ഇരുവരും പരസ്പരം പേരുവിളിക്കാന്‍ മറക്കാറില്ലെന്നാണ്.

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെയാണ് താന്‍ പ്രേമിച്ച് വിവാഹം കഴിച്ചതെന്ന് നിക്കോളാസ് മുത്തശ്ശന്‍ പറയുന്നു. പ്രായം ഇരുവരുടേയും ശരീരത്തില്‍ ചില്ലറമാറ്റങ്ങളൊക്കെ വരുത്തിട്ടുണ്ടെങ്കിലും മനസിലെ പ്രണയം ഒട്ടും കുറഞ്ഞിട്ടില്ലന്നും അതുതന്നെയാണ് ദാമ്പത്യയത്തിന്റെ വിജയ രഹസ്യമെന്ന് അദ്ദേഹം മനസ്സു തുറന്നു. പരസ്പരം മധുരം പങ്കുവെച്ച്‌കൊണ്ട് ഇവര്‍ പറഞ്ഞത് മധുരമാണെങ്കിലും കയ്പ്പാണെങ്കിലും ജീവിതത്തില്‍ എല്ലാം പങ്കുവച്ചാണ് തങ്ങള്‍ക്കു ശീലമെന്നാണ്.

shortlink

Post Your Comments


Back to top button