Kerala

അസഹിഷ്ണുത പറയുന്നവർ മറുപടി പറയണം : കുമ്മനം

ഉന്നത വിദ്യാഭ്യാസ കൌൺസിലർ ടി പി ശ്രീനിവാസനെ എസ് എഫ് ഐ പ്രവർത്തകരിൽ മർദ്ദിച്ചതിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതിഷേധം അറിയിച്ചു. ഈ സംഗമത്തിൽ എസ എഫ് ഐ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നേരത്തെ തന്നെ ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പ് കിട്ടിയിട്ടും എന്തുകൊണ്ട് പോലീസ് നിഷ്ക്രിയരായി നോക്കി നിന്നുവെന്നും കുമ്മനം ചോദിച്ചു.

സംസ്ഥാനത് അരാജകത്വം ഉണ്ടാക്കാനും അശാന്തി സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ മുതലെടുപ്പാണ് ഇത്തരം സമരങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കുമ്മനം കുറ്റപ്പെടുത്തി. അസഹിഷ്ണുത എന്ന് പറഞ്ഞു മുറവിളി കൂട്ടുന്നവർക്കു ഇക്കാര്യത്തിൽ ഒന്നും പറയാൻ ഇല്ലേ എന്നും കുമ്മനം ചോദിച്ചു. സ്വാമി ചിദാനന്ദ പുരിയുടെ പ്രസംഗം അലങ്കോലപ്പെടുതിയതും ഇതേ ആൾക്കാർ ആണെന്നും കുമ്മനം രാജശേഖരാൻ കുറ്റപ്പെടുത്തി.

shortlink

Post Your Comments


Back to top button