ന്യൂഡല്‍ഹി: മൂന്ന് ഇന്ത്യയ്ക്കാരെ ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധമുള്ളതിനാല്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചയച്ചു. ഇവരെ ഗള്‍ഫില്‍ നിന്ന് തിരിച്ചയച്ചത് വ്യാഴാഴ്ച്ച വൈകിട്ടാണെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. ഷെയ്ഖ് അസ്ഹര്‍ അല്‍ ഇസ്ലാം അബ്ദുള്‍ സത്താര്‍ ഷെയ്ഖ്, മുഹമ്മദ് ഫര്‍ഹാന്‍ റാഫിഖ് ഷെയ്ഖ്, അഡ്‌നാന്‍ ഹുസൈന്‍ എന്നിവരെയാണ് തിരിച്ചയച്ചത്.
ഇവര്‍ ഇന്ത്യയ്ക്കകത്തു നിന്നും വിദേശത്ത് നിന്നും ചെറുപ്പക്കാരെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തിരുന്നവരാണ്. എന്‍.ഐ.എ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments