Sports

ഇന്ത്യയ്ക്ക് പരമ്പര

മെല്‍ബണ്‍: ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയ്‌ക്കെതിരെ ട്വന്റി 20യില്‍ പരമ്പര ജയം. ഓസ്‌ട്രേലിയയെ 27 റണ്‍സിനാണ് മെല്‍ബണില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിഷയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. സ്‌കോര്‍: ഇന്ത്യ 3ന് 184 റണ്‍സ്. ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157.

ഓസ്‌ട്രേലിയ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 184 റണ്‍സ് എടുത്തു. രോഹിതും ധവാനും ചേര്‍ന്ന് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 97 റണ്‍സ് എടുത്തു. ധവാന്‍ 42 റണ്‍സ് എടുത്ത് പുറത്തായി. തുടര്‍ന്ന് എത്തിയ കോഹ്‌ലി രോഹിതുമായുള്ള കൂട്ടുകെട്ടില്‍ അഞ്ച് ഓവറില്‍ 46 റണ്‍സ് എടുത്തു. രോഹിതിന്റെ സമ്പാദ്യം 47 പന്തില്‍ നിന്ന് അഞ്ച് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടെ 60 റണ്‍സാണ്. തുടര്‍ന്ന് ധോണിയും കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 181 റണ്‍സില്‍ എത്തിയ്ക്കുകയായിരുന്നു. എഴ് ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെടെയാണ് 33 പന്തുകളില്‍ നിന്ന് നിന്ന് കോഹ്‌ലി പുറത്താകാതെ 58 റണ്‍സ് നേടിയത്.

shortlink

Post Your Comments


Back to top button