മുംബൈ: നാല്‍പ്പതുകോടി രൂപ വിലമതിക്കുന്ന സ്ഥലം നടിയും എം.പിയുമായ ഹേമമാലിനി വാങ്ങിയത് എഴുപതിനായിരം രൂപയ്‌ക്കെന്ന് ആരോപണം. ആര്‍.ടി.ഐ ആക്ടിവിസ്റ്റ് അനില്‍ ഗല്‍ഗാലിയാണ് ഇത് സംബന്ധിച്ച് മുംബൈ സിറ്റി കളക്ടര്‍ക്ക് പരാതി നല്‍കിയത്.
ഹേമമാലിനിയ്ക്ക് ഡാന്‍സ് സ്‌കൂള്‍ തുടങ്ങുന്നതിനാണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് സ്ഥലം നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്. മുംബൈയിലെ ഒഷിവാരയിലാണ് എംപിയുടെ പേരില്‍ 2000 സ്‌ക്വയര്‍ മീറ്റര്‍ പ്ലോട്ട് അവര്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ആരോപണം. 1997ല്‍ മറ്റൊരു സര്‍ക്കാര്‍ വക ഭൂമിയും ഹേമമാലിനി സ്വന്തമാക്കിയതായി രേഖകള്‍ ഉണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. തീരദേശ നിയമപ്രകാരം അത് ഉപയോഗിക്കാന്‍ സാധിക്കാതെ കിടക്കുകയാണ്. ഈ സ്ഥലവും ഇവര്‍ തിരികെ നല്‍കിയിട്ടില്ല.
നടിയുടെ പേരില്‍ നടത്തുന്ന നാട്യവിഹാര്‍ കലാകേന്ദ്രയുടെ പേരിലാണ് ഈ രണ്ട് സ്ഥലവും. കളക്ടറും ഹേമമാലിനിയും നടത്തിയ കത്തിടപാടുകളു ഗല്‍ഗാലിക്ക് ലഭിച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
Post Your Comments