ഒരു ഹെൽമെറ്റിന്റെ വില ബൈക്കിന്റെ വിലയോളം. ഞെട്ടണ്ട സംഭവം സത്യമാണ്. അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷന്റെ അംഗീകാരം ലഭിച്ച വോസ് എന്നാ ഓസ്ട്രേലിയന്‍ കമ്പനിയാണ് ഈ ഹെല്മെട്റ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഹെല്മെട്ടുകളെ പോലെ ചൈന സ്ട്രാപ്പ് ഈ ഹെൽമെറ്റിനു ഇല്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഒരു 100 സിസി ബൈക്കിന്റെ വിലയാണ് ഈ ഹെൽമെറ്റിനു എന്നതാണ് ഈ പുതിയ താരത്തെ ഇത്ര സവിശേഷത ഉള്ളതാക്കുന്നത്. 888 ഓസ്ട്രേലിയന്‍ ഡോളര്‍ ( ഏകദേശം 43,000 രൂപ) ആണ് ഇതിന്റെ വില.
പിൻ ഭാഗം വിടർത്തി എടുക്കാവുന്ന മട്ടിലാണ് ഇത്. അതുകൊണ്ട് ഇത് ഒരു കൈകൊണ്ടു തലയിൽ നിന്ന് എടുക്കാമെന്ന് വിചാരിക്കണ്ട. രണ്ടു കയ്യ് ഉപയോഗിച്ചാലെ ഇത് ഊരി എടുക്കാൻ കഴിയൂ. എന്നാൽ ഇതേ സൗകര്യം കൊണ്ട് പിൻഭാഗം ചേർത്ത് വയ്ക്കുന്നതോടെ തലയിൽ നന്നായി ഇത് ചേർന്നിരിയ്ക്കും.
Post Your Comments