India

ഗീതയെ വിട്ടുകിട്ടണമെന്ന് പാക്കിസ്ഥാന്‍

കറാച്ചി: ഇന്ത്യയില്‍ തിരിച്ചെത്തിയ ഗീതയെ വിട്ടുകിട്ടണമെന്ന് പാക്കിസ്ഥാന്‍. ഇതുവരെയും ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല എന്നു ചൂണ്ടിക്കാട്ടി പാകിസ്താനിലെ മനുഷ്യാവകാശ സംഘടന സിന്ധ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഗീതയെ തിരികെ നല്‍കാനാകില്ലെന്ന് ഇന്ത്യയും വ്യക്തമാക്കി.

പാകിസ്താന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അന്‍സാര്‍ ബേണിയാണ് ഗീതയെ മടക്കിക്കൊണ്ടുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്ത്യയിലെത്തി മാസങ്ങളായിട്ടും ഗീതയുടെ ബന്ധുക്കളെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും ഗീതയെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.

shortlink

Post Your Comments


Back to top button