India

ദളിത് ബാലന്‍ സ്പര്‍ശിച്ച മധുര പലഹാരങ്ങള്‍ കഴിക്കാന്‍ സവര്‍ണ്ണര്‍ക്കു മടി

സെഹോര്‍: ദളിത് ബാലന്‍ സ്പര്‍ശിച്ച മധുര പലഹാരങ്ങള്‍ കഴിക്കാന്‍ സവര്‍ണര്‍ വിസമ്മതിച്ചു. സംഭവം നടന്നത് മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ അകോല ഗ്രാമത്തിലെ സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലാണ്. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിന് വിതരണം ചെയ്യാനുള്ള മധുര പലഹാരങ്ങള്‍ ദളിത് കുട്ടികള്‍ തൊട്ട് അശുദ്ധമാക്കിയെന്ന് പറഞ്ഞാണ് ഇവര്‍ കഴിക്കാന്‍ വിസമ്മതിച്ചത്.

ദളിത് വിരോധത്തിന്റെ പേരില്‍ മധുരം വേണ്ടെന്നു വെച്ചത് ഗൗരിശങ്കര്‍ ഗൗര്‍, ഘനശ്യാം പട്ടേല്‍ എന്നിവരാണ്. പട്ടികജാതിപട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. ഇവരെ പ്രകോപിപ്പിച്ചത് സ്‌കൂളിലെ ഒരു മുറിയില്‍ സൂക്ഷിച്ചിരുന്ന പലഹാര പൊതി അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം സുമന്ത് അഹിര്‍വാര്‍ എന്ന ദളിത് വിദ്യാര്‍ത്ഥി എടുത്തു കൊണ്ടു വന്നതാണ്.

shortlink

Post Your Comments


Back to top button