Kerala

ഉമ്മന്‍ ചാണ്ടിയും ആര്യാടന്‍ മുഹമ്മദും സ്വകാര്യ അപ്പീല്‍ നല്‍കി

 കൊച്ചി: മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും സ്വകാര്യ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സോളാര്‍ കേസില്‍ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ ചോദ്യം ചെയ്തുകൊണ്ടാണ് അപ്പീല്‍ നല്‍കിയത്. ബാര്‍ കേസില്‍ മന്ത്രി ബാബുവിനു സ്റ്റേ നേടിക്കൊടുത്ത അഭിഭാഷകന്‍ ശ്രീകുമാര്‍ മുഖേനയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ത്വരിത പരിശോധന പോലും നടത്താതെ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട നടപടി തെറ്റാണെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. വിജിലന്‍സ് കോടതിയുടെ അധികാരപരിധിക്ക് പുറത്തു നടന്ന സംഭവമാണിത്. അതിനാല്‍ വിജിലന്‍സ് കോടതിക്ക് അന്വേഷണത്തിനു ഉത്തരവിടാന്‍ അധികാരമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Post Your Comments


Back to top button