ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് പ്രധാനമന്ത്രിയെന്ന നിലയില്‍ നരസിംഹറാവുവിന്റെ ഏറ്റവും വലിയ പരാജയമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ദി ടര്‍ബുലന്റ് ഇയേഴ്സ്: 1980-96 എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സംഭവം രാജ്യത്തിനകത്തും പുറത്തുമുള്ള മുസ്ലിം വിഭാഗത്തിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചെന്നും അദ്ദേഹം പറയുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ തനിക്ക് വാക്കുകളെ നിയന്ത്രിക്കാനായില്ല. താന്‍ നരസിംഹറാവുവിനോട് പൊട്ടിത്തെറിച്ചു. ബാബറി മസ്ജിദ് തകര്ക്കപ്പെട്ടാലുണ്ടാവാന് പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് താന്‍ അന്ന് നരസിംഹ റാവുവിനോട് ചോദിച്ചിരുന്നു.
സംഭവത്തില്‍ റാവു വളരെ ദുഃഖിതനും അസ്വസ്ഥനുമായിരുന്നെന്നും പ്രണബ് മുഖര്‍ജി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു.
Post Your Comments