International

പുകവലിയാണ് തന്റെ ദീര്‍ഘായുസ്സിന് കാരണമെന്ന് 112 വയസ്സുള്ള മുത്തശ്ശി

കാഠ്മണ്ഡു: പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് മുന്നറിയിപ്പൊക്കെ നാം പല തവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതും പറഞ്ഞ് കാഠ്മണ്ഡുവിലെ ബറൂലി ലാംമിച്ചാനേ എന്ന മുത്തശ്ശിയുടെ അടുത്ത് ചെന്നാല്‍ ചിലപ്പോള്‍ സമ്മതിച്ച് തന്നെന്ന് വരില്ല. കാരണം പുകവലിയാണ് 112 വയസ്സുള്ള തന്റെ ദീര്‍ഘായുസ്സിന് കാരണമെന്നാണ് ഈ മുത്തശ്ശിയുടെ അഭിപ്രായം.

1903-ല്‍ നേപ്പാളിലാണ് ബാറ്റൂലി മുത്തശ്ശി ജനിച്ചത്. പതിനേഴാം വയസ്സുമുതല്‍ തന്നെ പുകവലിക്കാനാരംഭിച്ചു. ദിവസവും മുപ്പതോളം സിഗരറ്റുകളാണ് മുത്തശ്ശി വലിച്ചു തീര്‍ക്കുന്നത്. തന്റെ ഈ ശീലം ഗ്രാമത്തിലെ തന്റെ മക്കളുള്‍പ്പെടെ മറ്റെല്ലാവരേക്കാളും ആയുസ്സ് തനിക്ക് നല്‍കിയെന്നാണ് മുത്തശ്ശി പറയുന്നത്.

സിഗരറ്റ് വലിക്കുന്നു എന്നുകരുതി വില്‍പ്പനയ്ക്കായി വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന സിഗരറ്റ് വലിക്കരുതെന്ന ഒരു ഉപദേശവും ബാറ്റൂലി മുത്തശ്ശി നല്‍കുന്നുണ്ട്.

shortlink

Post Your Comments


Back to top button