തൃശ്ശൂര്‍ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശവപ്പെട്ടി മാര്‍ച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്.വാസവന്‍. താന്‍ പുനര്‍ജന്മമെടുത്ത് വന്നതല്ലെന്നും ഇന്നലത്തെ ആള്‍ തന്നെയാണ് താനെന്നും മരിച്ചാല്‍ ഫ്രീസറില്‍ വയ്ക്കരുതെന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്നും മാവിന്‍ മുട്ടിവച്ച് അപ്പോള്‍ തന്നെ കത്തിച്ചു കളയണമെന്ന് വീട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് കോടതിയില്‍ ആദ്യകേസ് പരിഗണിക്കവേ വിജിലന്‍സ് അഭിഭാഷകനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിജിലന്‍സ് ജഡ്ജിക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെന്താണെന്ന് ജഡ്ക്കിറിയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും അഭിഭാഷകര്‍ ഉയര്‍ത്തിയ വാദങ്ങള്‍ കോടതി പൂര്‍ണമായും അംഗീകരിച്ചു.
Post Your Comments