International

സിക വൈറസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു

ബ്രസീലിയ: സിക വൈറസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നവജാതശിശുക്കളില്‍ തലച്ചോറിനു ഗുരുതര രോഗങ്ങളുണ്ടാക്കുന്ന വൈറസ് ബ്രസീലും യുഎസും കടന്ന് യൂറോപ്പിലെത്തി.  ബ്രസീലും സന്ദര്‍ശിച്ചു മടങ്ങിയെത്തിയ ഡെന്‍മാര്‍ക്കുകാരനായ യുവാവിനു രോഗം സ്ഥിരീകരിച്ചതോടെയാണ് യൂറോപ്പിലും വൈറസ് എത്തിയത്.  നെതര്‍ലന്‍ഡ്‌സില്‍ പത്തു പേര്‍ക്കും ബ്രിട്ടനിലും മൂന്നു പേര്‍ക്കു വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

യുഎസിലെ പ്യൂട്ടോ റിക്കോയില്‍ 19 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു.ഗര്‍ഭിണികളില്‍ സിക വൈറസ് ബാധയെ തുടര്‍ന്ന് ബ്രസീലില്‍ ഇതുവരെ നാലായിരത്തോളം ശിശുക്കള്‍ തലയോട്ടി ചുരുങ്ങിയ അവസ്ഥയില്‍ ജനിച്ചത്. ലാറ്റിനമേരിക്കയിലും കരീബിയനിലുമായുള്ള 22 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരെ ഗര്‍ഭിണികള്‍ക്ക് യുഎസ് ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. പ്രതിരോധമരുന്നിനുള്ള അടിയന്തര ഗവേഷണത്തിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍

shortlink

Post Your Comments


Back to top button