India

അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യഭാഗത്ത് നുള്ളിയെന്ന പരാതിയില്‍ അറസ്റ്റില്‍

മുംബൈ: വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്തും മാറിലും നുള്ളിയെന്ന പരാതിയില്‍ നാല്‍പ്പത്തിയേഴുകാരനായ ഇംഗ്ലീഷ് അധ്യാപകന്‍ അറസ്റ്റില്‍. സഞ്ജയ് പവാര്‍ എന്ന അദ്ധ്യാപകനാണ് അറസ്റ്റിലായത്. ഇയാള്‍ പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് നുള്ളിയത് നോട്ടു ബുക്കില്‍ അക്ഷരത്തെറ്റുണ്ട് എന്നു പറഞ്ഞാണ്. ഈ അദ്ധ്യാപകന്‍ മറ്റ് പെണ്‍കുട്ടികളോടും സമാനമായ രീതിയില്‍ പെരുമാറിയതായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

സംഭവം നടന്നത് എം.ജി റോഡില്‍ കാന്‍ഡിവലിയിലെ സകൂളിലാണ്. ജനുവരി 21നാണ് പരാതിക്കിടയായ സംഭവം. നോട്ട് ബുക്കില്‍ അക്ഷരത്തെറ്റുണ്ടെന്ന് പറഞ്ഞ് ഇയാള്‍ പിന്‍ഭാഗത്ത് അടിക്കുകയും പിന്‍ഭാഗത്തും മാറിലും വയറിലും നുള്ളുകയും ചെയ്തു എന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. വിദ്യാര്‍ത്ഥിനി രക്ഷിതാക്കളോട് പറഞ്ഞത് ക്ലാസിനു മുന്നില്‍ താന്‍ അപമാനിതയായെന്നാണ്. അവര്‍ പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടപ്പോള്‍ പൊലീസില്‍ പരാതിപ്പെടാനായിരുന്നു അദ്ദേഹം പറഞ്ഞത. വിദ്യാര്‍ത്ഥിനി പൊലീസിനെ സമീപിച്ചത് ഇതോടെയാണ്.

shortlink

Post Your Comments


Back to top button